ഗുല്‍മകായ് പ്രകാശനം ചെയ്തു
കല്‍പ്പറ്റ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് എട്ടാമത് ജില്ലാ ക്യാമ്പിന്റെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ ഗുല്‍മകായ് എന്ന ഹൃസ്വചിത്രം ജില്ലാ കളക്ടര്‍ എസ്. സുഹാസ് പ്രകാശനം ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സമീര്‍ ബത്തേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. താലിബാനെതിരെ നിരന്തരം എഴുതുന്നതിന് മലാല ഉപയോഗിച്ച തൂലികാ നാമമാണ് ഗുല്‍മകായ്. ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെയാണ് എസ്. പി. സി ജില്ലാ ക്യാമ്പ് നടക്കുന്നത്. ചലച്ചിത്ര നടി എസ്തര് അനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. വയനാട്, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. എസ്. പി. സി ജില്ലാ നോഡല്‍ ഓഫീസറും ഡിവൈ. എസ്. പിയുമായ കെ. മുഹമ്മദ് ഷാഫി, അസി. നോഡല്‍ ഓഫീസര്‍ ജോസ് ജോര്‍ജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ, യു ട്യൂബ് എന്നിവയിലൂടെ വിപുലമായി ചിത്രം പ്രചരിപ്പിക്കും. സഞ്ജു ശങ്കറാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍