തുടര്‍ച്ചയായ വൈദ്യുതി മുടക്കം;പ്രതിഷേധവുമായി വ്യാപാരികള്‍.
കാവുമന്ദം ടൗണിലും പരിസര പ്രദേശങ്ങളിലും ഒരു മാസത്തോളമായി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുമന്ദം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഹോട്ടല്‍, ബേക്കറി, ഫ്ലോര്‍മില്‍, ഇന്റര്‍നെറ്റ് കഫേ, അക്ഷയ സെന്റര്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചത് നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി മുടക്കം തുടര്‍ന്നാല്‍ പടിഞ്ഞാറത്തറ സെക്ഷന്‍ ഓഫീസ് ഉപരോധിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോജിന്‍.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു, അബ്ദുള്ള കുത്തിനി, അഷ്റഫ് പി.കെ, ഇബ്രാഹിം ഹാജി, ഷിബുപോള്‍, നാസര്‍ ഗ്രാന്റ്, റെജ്ലാസ് കെ.എ, ബഷീര്‍.പി., തങ്കച്ചന് റ്റി.ഡി, ബിന്ദു സുരേഷ് പ്രസംഗിച്ചു..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍