ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ സഘടിപ്പിച്ചു.
കാട്ടിക്കുളം: പാലപ്പീടിക ദേശീയവായനശാല മാനന്തവാടി ജനമൈത്രി എക്സൈസിന്റെയും യുവജനവേദിയുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ സഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം വായനശാല രക്ഷാധികാരി കെ. മോഹനന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ സിജിത് നിര്‍വഹിച്ചു.കാട്ടിക്കുളം പ്രദേശത്തു തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിച്ചു വരുന്ന ഈ അടിയന്തര സാഹചര്യത്തില്‍തന്നെ വായനശാല ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുവജനവേദി സെക്രട്ടറി രഞ്ജിത് സ്വാഗതം പറഞ്ഞു.വയോജനവേദി സെക്രട്ടറി വി.ഗോപാലന്,വായനശാല സെക്രട്ടറി എന്‍.കെ.കൃഷ്ണന്, വനിതാവേദി സെക്രട്ടറി പ്രേമലത,സി.ഡി.എസ്.ചെയര്‍ പേഴ്സന്‍ റൂഖിയ, അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ സജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ വി.കെ.സുരേഷ് ക്ലാസെടുത്തു.വായനശാല എക്സിക്യൂട്ടീവ് അംഗം ശരത് നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍