കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) ഉപജില്ല കൗണ്‍സില്‍ യോഗവും യാത്രയയപ്പ് സമ്മേളനവും നടത്തി
ബാവലി:കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) മാനന്തവാടി ഉപജില്ല കൗണ്‍സില്‍ യോഗവും യാത്രയയപ്പ് സമ്മേളനവും ബാവലി ഗവ.യൂ.പി സ്കൂളില്‍ നടന്നു. യാത്രയയപ്പ് സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്.കേളു ഉദ്ഘാടനം ചെയ്തു. സബ് ജില്ല കൗണ്‍സില്‍ യോഗം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്‍.എ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ല സെക്രട്ടറി കെ.ബി.സ്വാഗതം പറഞ്ഞ ചടങ്ങില്‍ സബ് ജില്ല പ്രസിഡണ്ട് എ.ഇ.സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം വി.എ.ദേവകി അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ല സെക്രട്ടറി പി.ജെ.ബിനേഷ്, പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ജില്ല ജോ. സെക്രട്ടറി എം.ടി.മാത്യു വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. സമ്മേളനത്തോടൊപ്പം നടത്തിയ സെമിനാറില്‍ ജനാധിപത്യ വിദ്യാലയം ഒരു ബദല്‍ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും, എര്‍ണാകുളം പിണവൂര്‍ കുടി മാതൃക വിദ്യാലയം അവതരിപ്പിച്ച കെ.കെ.ശിവദാസന്‍ പ്രഭാഷണം നടത്തി.യോഗത്തില്‍ ജില്ല വൈസ്.പ്രസിഡണ്ട് പി.സി വല്‍സല, മാനന്തവാടി ബി.ആര്.സി.ബി.പി.ഒ കെ.സത്യന് എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ആസ്യ പി.എം, ഡെയ്സി എം.എ, പി.ഹരിദാസ്, ഏലമ്മ എന്‍.വി., ഗീത ടി.എം, ഉഷാദേവി, ശ്യാമള വി.എന്‍., എം.മോഹനന്, ആഗ്നസ് ജോണ്‍, ജോണ്‍ മാത്യു, ലൈല ടി.പി., ശശികുമാര്‍ പി.ടി.എന്നിവര്‍ അധ്യാപക അനുഭവങ്ങള്‍ പങ്ക് വെച്ച് സംസാരിച്ചു.പരിപാടിക്ക് കെ.മുഹമ്മദലി, ഗിരിജ പി.എ., പി.കെ.സുരേഷ്, ബേബി മാത്യു, സത്യവതി എസ്. എന്നിവര്‍ നേതൃത്വം നല്കി.ജോണ്‍ എന്‍.ജെ.നന്ദി പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ കളികള്‍ ,പാട്ടുകള്‍, കുട്ടി കോര്‍ണര്‍ എന്നിവ കോര്‍ത്തിണക്കി സ്കൂള്‍ മുറ്റം സംഘടിപ്പിപ്പു.പരിപാടിയോടനുബന്ധിച്ച് എല്‍.എസ്.എസ്.യു.എസ്.എസ് മാതൃക പരീക്ഷ വിജയികള്‍ക്കും, സംസ്ഥാന അധ്യാപക കലോല്‍സവ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍