മനുകുന്ന് മലകയറ്റവും കോട്ടയില്‍ ചുറ്റുവിളക്കും
കല്‍പ്പറ്റ: മനുകുന്ന് മലകയറ്റവും കോട്ടയില്‍ ഭഗവതിക്ഷേത്ര ചുറ്റുവിളക്കും 25 മുതല്‍ 31 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.25 മുതല്‍ 31 വരെ വിശേഷാല്‍ പൂജകള്‍ നടക്കും. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമന് നമ്പൂതിരി, മേല്‍ശാന്തി രാമകൃഷ്ണന് നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.29ന് രാവിലെ കലവറ നിറയ്ക്കല്‍. തുടര്‍ന്ന് ഭജന, അത്താഴപൂജ, അരിവിളക്കും ചന്ദന അരവും, മലകയറ്റത്തിനുള്ള ഒരുക്കങ്ങള്‍.30ന് ആറിന് മനുകുന്ന് മലകയറ്റം. തന്ത്രിമാരോടൊപ്പം ദേവീദേവന്മാരുടെ തിരുവായുധം എഴുന്നള്ളിക്കുന്നു.വൈകുന്നേരം ഏഴിന് മേപ്പാടി സത്യസായി സേവാസമിതിയുടെ ഭജന, രാത്രി എട്ടു മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍, തുടര്‍ന്ന് കല്ലായി മാധവനും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി.31ന് രാവിലെ എട്ടിന് നവകം, പഞ്ചഗവ്യം, അഭിഷേകങ്ങള്‍, 12 ന് അന്നദാനം, വൈകുന്നേരം പുത്തൂര്‍വയല്‍ ഉമാമഹേശ്വരി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി എഴുന്നള്ളത്ത്, ദീപസ്തംഭം തെളിയിക്കല്‍, തായമ്പക, കോട്ടവയല്‍ മാതൃ സമിതിയുടെ തിരുവാതിര എന്നിവയും നടക്കും.രാത്രി എട്ടിന് തോറ്റം, രാത്രി പത്തിന് വൈത്തിരി രാഗരഞ്ജിനി ഓര്‍ക്കസ്ട്രയുടെ കരോക്കെ ഗാനമേള, 11 ന് നാടകം. മലകയറുന്നവര്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും കാട് മലിനമാക്കാതെ സൂക്ഷിക്കുകയും വേണം. പ്രസിഡന്റ് ഗോകുല്‍ദാസ് കോട്ടയില്‍, സെക്രട്ടറി കെ.എന്‍ മോഹനന്, പുറഞ്ചേരി ഇല്ലം വിനോദ് നമ്പൂതിരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍