ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി
സുല്‍ത്താന്‍ ബത്തേരി: കേരള ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന് ജില്ലാ സമ്മേളനം സുല്‍ത്താന്‍ ബത്തേരിയില്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.ജി ജോസ് ഉദ്ഘാടനം ചെയ്തു.എം.ആര് രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.പി മാര്ട്ടിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ആര് രാമചന്ദ്രന് സ്വാഗതവും മിനി.സി ഇയ്യാക്കു നന്ദിയും പറഞ്ഞു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് സുധീന്ദ്ര കുമാര്‍ ഉപഹാരങ്ങള്‍ നല്കി.സംഘടനയുടെ ജില്ലാ ഭാരവാഹികളായി എം.ആര് രവി ( പ്രസിഡന്റ്) മാര്ട്ടിന് എന്‍.പി (സെക്രട്ടറി),പി.ടി വീന്ദ്രന്‍ (വൈ. പ്രസി.),മിനി.സി.ഇയ്യാക്കു (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍