ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
നൂല്‍പ്പുഴ പഞ്ചായത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്കകോളനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി ടി.ഡി.ഒ ഇസ്മായില്‍ സി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പുഷ്പ ഭാസ്ക്കരന്‍ അദ്ധ്യക്ഷതവഹിച്ചു.സിവില്എക്സസൈസ് ഓഫീസര്‍ വി.ആര് ബാബുരാജ് ക്ലാസെടുത്തു.ചടങ്ങില്‍ വെച്ച് മലപ്പുറം വളാഞ്ചേരി കൊച്ചിന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകള്‍ അംഗണ്‍വാടി കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍,യൂണിഫോം പ്രായമായവര്‍ക്കുള്ള കമ്പളി, വസ്ത്രങ്ങള്‍ എന്നിവയും വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍