വരുന്നു... സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍
കല്‍പ്പറ്റ:സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷമായി വളരെയധികം വിജയകരമായി നടത്തിവരുന്ന സി.എസ്.പി .എല്‍ ക്രിക്കറ്റിന്റെ ചുവട്പിടിച്ച് മെയ് ആദ്യ വാരം മുതല്‍ സി.എസ്.പി. എല്‍ ഫുട്ബോള്‍ നടത്താന്‍ തീരുമാനമായി.സി.എസ്.പി.എല്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലീഗില്‍ ഇതിനോടകം 14 ഓളം ഡിപ്പാര്‍ട്ട്മെന്റുകള്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.ഓരോ ഡിപാര്‍ട്മെന്റുകളും ഓരോ ടീമായി പരിഗണിക്കുമ്പോള്‍, ഫോഴ്സ് ഡിപ്പാര്‍ട്ടുമെന്റുകളായ പോലീസ് , എക്സൈസ് , ഫയര്‍&റെസ്ക്യു സര്‍വ്വീസസ് എന്നിവയിലെ കളിക്കാര്‍ക്കും ടീമായി രജിസ്റ്റര്‍ ചെയ്യാന്‍ മതിയായ കളിക്കാര്‍ ഇല്ലാത്ത വകുപ്പുകളിലെ കളിക്കാര്‍ക്കും ' മാര്‍ക്വീ' താരങ്ങളായി രജിസ്റ്റര്‍ ചെയ്യാം.ഇവര്‍ ഏപ്രില്‍ 4 ന് മുന്‍പായി രജിസ്ട്രേഷന് നടത്തേണ്ടതാണ്. ഇത്തരത്തില്‍ മാര്‍ക്വീ താരങ്ങളായി രജിസ്റ്റര്‍ ചെയ്യുന്ന കളിക്കാരെ ലേലത്തിലൂടെ മാറ്റ് ടീമുകള്‍ക്ക് സ്വന്തമാക്കാം.സെവന്‍സ് രീതിയില്‍ നടത്തുന്ന ലീഗില്‍ ടീമുകള്‍ക്ക് 12 മുതല്‍ 15 വരെ കളിക്കാരെ രജിസ്റ്റര്‍ ചെയ്യിക്കാം.ഏപ്രില്‍ പത്താം തിയ്യതി 5 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷന് പൂര്‍ത്തിയാകും.അന്ന് തന്നെ മാര്‍ക്വീ താരങ്ങളുടെ ലേലവും നടക്കും.കളിക്കാര്‍ സ്ഥിരം ജീവനക്കാരും പൂര്‍ണ്ണമായും വയനാട് ജില്ലയില്‍ ജോലി ചെയ്യുന്നവരും ആയിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:9744021749 , 9447646659, 9747628266
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍