സ്വര്‍ണ്ണമാല മോഷണശ്രമം: യുവതി അറസ്റ്റില്‍
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായ വയോധികയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.തമിഴ്നാട് മധുര ബാത്ത്മ കോളനി സ്വദേശിനിയായ കസ്തൂരി (30) ആണ് അറസ്റ്റിലായത്.മാലമോഷണ ശ്രമത്തിനിടെ യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.തോണിച്ചാല്‍ സ്വദേശിനിയായ കനകാംബാളുടെ മൂന്നര പവനോളം വരുന്ന സ്വര്‍ണ്ണമാല കൊളുത്ത് അകത്തി ഊരാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. രാത്രിയോടെ പ്രതിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍