മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എന്‍ ലക്ഷ്മണന് (75) നിര്യാതനായി; സംസ്ക്കാരം മാര്‍ച്ച് 26 തിങ്കളാഴ്ച്ച
മുതിര്‍ന്ന കോണ്‍ഗ്രസ് ട്രേഡ് യൂണിയന് നേതാവും മുന്‍ പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഡിസിസി സെക്രട്ടറിയുമായിരുന്ന പുല്‍പ്പള്ളി ആനപ്പാറ വീട്ടിമൂല വാരിശ്ശേരി വി എം ലക്ഷ്മണന് (75) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം നാളെയാണ് വീട്ടിലേക്ക് കൊണ്ടുവരികയുള്ളു.ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി, ബത്തേരി താലൂക്ക് പ്രസിഡണ്ട്, പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പഴശ്ശിരാജാ കോളേജ് കോളേജ് വിദ്യഭ്യാസ സമിതിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ രാധാമണി. മക്കള്‍ : ഉഷ, അജയകുമാര്‍, അംബികാ സോണി മരുമക്കള്‍: വേണുഗോപാല്‍, സ്മിത, സതീഷ് കുമാര്‍ .സംസ്ക്കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍