ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ജില്ലയില്‍ നിന്നും 152 പേര് പങ്കെടുക്കും
കേരള സര്‍ക്കാര്‍ മാര്‍ച്ച് 24, 25 തിയതികളില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനത്തില്‍ വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലെയും സമഗ്ര ആദിവാസി പദ്ധതിയിലെയും 152 ആദിവാസിസാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ പങ്കെടുക്കും. പരിശീലനം 24ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആകെ 300 ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 100 കോളനിയിലായി നടക്കുന്ന സമഗ്ര പട്ടികവര്‍ഗ്ഗ സാക്ഷരതാ പദ്ധതിയിലെയും അട്ടപ്പാടിസാക്ഷരതാ പദ്ധതിയിലെയും ഇന്സ്ട്രക്ടര്മാരുടള്പ്പെടെയുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നിയമം, പരിസ്ഥിതി, സ്ക്കൂള്‍വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം, കൃഷ്, തൊഴില്‍, മാധ്യമം, സിനിമ, സാഹിത്യം, മതനിരപേക്ഷത, വികസനം, വീട്, ഭക്ഷണം, വ്യവസായം, ജനാധിപത്യം എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍