നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രി അംഗീകാരം ഏറ്റുവാങ്ങി
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വയനാട് ജില്ലാതല പച്ചക്കറി വികസന പദ്ധതി 2017-18 ല്‍മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം നല്ലൂര്‍നാട് ഗവ: ട്രൈബല്‍ ആശുപത്രി കരസ്ഥമാക്കി. അവാര്‍ഡ് മന്ത്രി വി.എസ് സുനില്‍കുമാറില്‍ നിന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി.ഏകദേശം ഒരേക്കറോളം വരുന്ന തരിശുഭൂമിയില്‍ 20 ജീവനക്കാര്‍ ഒരു കാര്‍ഷിക കര്‍മ്മസമിതി രൂപീകരിച്ചാണ് കൃഷിയിറക്കിയത്.പൂര്‍ണ്ണമായും ജൈവ രീതിയില്‍ 10ഓളം പച്ചക്കറികള്‍ ആണ് കൃഷി ചെയ്തത്.ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമാകുന്ന ചില പദ്ധതി നടത്താനും തീരുമാനിച്ചതായി ജീവനക്കാര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍