പരിയാരം പാറക്കല്‍ മഖാം ഉറൂസ് ഏപ്രില്‍ 6,7 തീയതികളില്‍ നടക്കും
പരിയാരം പാറക്കല്‍ മഖാം ഉറൂസ് ഏപ്രില്‍ 6,7 വെള്ളി ശനി ദിവസങ്ങളില്‍ നടത്താന്‍ പരിയാരം മഹല്ല് മുസ് ലിം ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.ഏപ്രില്‍ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സി നൂറുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തും.2 മണിക്ക് മഖാം സിയാറത്തിനും രാത്രി 7.30 ന് മജ്ലിസുന്നൂറിനും മഹല്ല് ഖത്തീബ് കെ എം പേരാല്‍ നേതൃത്വം നല്‍കും.ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 8 മണിക്ക് ഖുര്‍ആന്‍ പാരായണം, ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം നടക്കും.രാത്രി 7.30 ന് ദിക്റ് ദുആ മജ്ലിസിന് സയ്യിദ് ഷിഹാബുദ്ദീന് തങ്ങള്‍ വാഫി കാവന്നൂര്‍ നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍