കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പുല്‍പ്പള്ളി പാടിച്ചിറ സ്വദേശികളായ അറയ്ക്കല്‍ റോബിന് (22), ആലുങ്കല്‍ പ്രിന്‍സ് (24) എന്നിവരെയാണ് പുല്‍പ്പള്ളി അഡീഷണല്‍ എസ്.ഐ ബി. കുഞ്ഞനന്തനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം നാലരയോടെ ചേകാടി പൊളന്നയില്‍ വെച്ച് സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും 160 ഗ്രാമോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ പി വി അജിത്ത് കുമാര്‍ , വി പി പ്രജീഷ്, ടി എച്ച് ഉനൈസ്, ഷിബിന്‍ കെ എല്‍ദോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍