കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം പരുക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചു

ദേശീയ പാതയില്‍ കൊളഗപ്പാറയ്ക്കും പാതിരിപ്പാലത്തിനും ഇടയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചു.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.എരുമാട് പനഞ്ചിറ വിളഞ്ഞോത്തറ ആന്റണി (അന്റപ്പന്‍ 45) ആണ് മരിച്ചത്.എരുമാട് ചുണ്ടന്‍കുഴി തങ്കച്ചന്‍ (65) അപകടം സംഭവിച്ചയുടന്‍ മരണപ്പെട്ടിരുന്നു.തങ്കച്ചന്റെ മക്കളായ ബത്തേരിയിലെ ഡിവൈന്‍ മെഡിക്കല്‍ ഷോപ്പുടമ അനൂപ്, ജോസ് എന്നിവരും അനൂപിന്റെ സുഹൃത്ത് സജിയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരശ്ശേരി ചുരത്തില്‍ അടിവാരത്ത് കുരിശിന്റെ വഴി കഴിഞ്ഞ് വരികയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ടി.എന്‍ 37 സി.എക്‌സ് 0903 നമ്പര്‍ ലോറിയുമായാണ് കാര്‍ കുട്ടിയിടിച്ചത്അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ മീനങ്ങാടി സി.ഐ പളനിയുടെ വാഹനത്തിലാണ് പരുക്കേറ്റവരെ ആദ്യം ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടന്‍ തങ്കച്ചന്‍ മരണപ്പെടുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള ആന്റപ്പനെ മൊബൈല്‍ ഐ സി യു ആംബുലന്‍സിലും, മറ്റുള്ളവരെ വിവിധ ആംബുലന്‍സുകളിലുമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.തുടര്‍ന്ന് വൈകുന്നേരത്തോടെ അന്റണി മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍