ലീഗല്‍ സര്‍വ്വീസസ് ക്ലിനിക്ക് ഡിജിറ്റലൈസേഷന് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി :വയനാട് ജില്ലാ ജയിലില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസസ് ക്ലിനിക്കിന്റെ ഡിജിറ്റലൈസേഷന് മാനന്തവാടി സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് വി.സെയ്തലവി ഉദ്ഘാടനം ചെയ്തു. ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് സജീവ് അദ്ധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് എം.ആര് മോഹനന്,ടി.എല്‍.എസ്.സി സെക്രട്ടറി ദിനേശന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് ജയിലിലെ അന്തേവാസികള്‍ കേസ്സ് നടത്തിപ്പില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജഡ്ജ് വി. സെയ്തലവിയുമായിപങ്കുവെച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍