ബത്തേരി പാതിരിപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;4 പേര്‍ക്ക് ഗുരുതര പരുക്ക്

ദേശീയപാതയില്‍ ബത്തേരി പാതിരിപ്പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.എരുമാട് ചുണ്ടന്‍കുഴി തങ്കച്ചന്‍ (65) ആണ് മരിച്ചത്.ഒരാള്‍ ഗുരുതരാവസ്ഥയില്‍ ബത്തേരി അസംഷന്‍ ഹോസ്പ്പിറ്റലില്‍ ചികിത്സയിലാണ്.മറ്റ് മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ബത്തേരി സ്വദേശി അഭിലാഷിന്റേതാണ് കാറെന്ന് സൂചന.മീനങ്ങാടി സി.ഐ പളനിയുടെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍