തിരുനെല്ലി പഞ്ചായത്ത് ഭരണസമിതി റിസോര്‍ട്ട് മാഫിയയുടെ പിടിയില്‍ : കോണ്‍ഗ്രസ് ; നാടിനെ വിറ്റുതുലയ്ക്കാന്‍ അനുവദിക്കില്ല
തിരുനെല്ലിയില്‍ ഭരണ സമിതിയും റിസോര്‍ട്ട് മാഫിയയും ചേര്‍ന്ന് നാടിനെ വിറ്റുതുലയ്ക്കുന്നതായി തിരുനെല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കും,വയലുകള്‍ കരഭൂമിയാക്കിയവര്ക്കും ഭരണസമിതി കൂട്ടുനിന്നതായും, ഇതിന്റെ ഭാഗമായാണ് കൃഷി ഓഫീസറെ മാറ്റിയതെന്നും റിസോര്‍ട്ട് മാഫിയയ്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മണ്ഡലം പ്രസിഡന്റ് റഷീദ് തൃശിലേരി പ്രസ്താവിച്ചു.മാഫിയക്ക് വഴങ്ങാത്ത സി.പി.എം അനുകൂല സംഘടനയില്‍ പെട്ട ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തിയും, സ്ഥലം മാറ്റിയും തിരുനെല്ലിയിലെ ഇടത്ഭരണസമിതി, ഭൂമാഫിയയുടെ വിനീത ദാസന്മാരായി മാറുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൃഷി ഓഫീസറെ സ്ഥലം മാറ്റിയതു ഒടുവിലത്തെ ഉദാഹരണമാണെന്നും, ഇതിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെ വി ഷിനോജ്,കെ ബാലറാം തുടങ്ങിയവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍