തെരുവു നായകളുടെ ശല്യം; പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി ഇടപെടണം;യൂത്ത് കോണ്‍ഗ്രസ്സ്
മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായകള്‍ പൊതു ജനത്തിന് വന്‍തോതില്‍ ഭീക്ഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.മീനങ്ങാടി ടൗണില്‍ പൊതുജനത്തിന് നേരെ പലപ്രാവശ്യങ്ങളിലായി തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സ്ക്കൂളില്‍ പോകുന്ന കുട്ടികളെയും തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ ഗ്രമപ്രദേശങ്ങളിലും സ്ഥിതി മറിച്ചല്ല. ഇത് പലപ്പോഴായി പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യംകാരണം രക്ഷിതാക്കള്‍ കുട്ടികളെ സ്ക്കൂളില്‍ വിടുന്നതുതന്നെ വളരെ പേടിച്ചാണ്. ആയതുകൊണ്ട് പഞ്ചായത്ത് അധികാരികള്‍ അടിയന്തിരമായി മേല്‍ വിഷയത്തില്‍ ഇടപെട്ട് പൊതുജനത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് മീനങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അനീഷ് റാട്ടക്കുണ്ട്, സെക്രട്ടറിമാരായ രഞ്ജിത്ത് പി, ലിഥിന് പൗലോസ്, അമല്‍ പി.പൗലോസ് തുടങ്ങിയവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍