ആര്.എം.എസ്.എ വിദ്യാലയ വികസന സെമിനാര്‍ നടത്തി.
പനമരം:ജില്ലയിലെ ഹൈസ്ക്കൂള് പ്രധാനാദ്ധ്യാപകര്‍ക്കു ആര്.എം.എസ്.എയുടെ നേതൃത്വത്തില്‍ വിദ്യാലയ നേതൃത്വ വികസന പദ്ധതിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാലയ വികസന പദ്ധതി രൂപീകരണവും നടത്തിപ്പും സംബന്ധിച്ച വിഷയത്തിലായിരുന്നു സെമിനാര്‍. പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്ന സെമിനാര്‍ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകര്‍ക്ക് നല്കിയ എസ്.എല്‍.ഡി.പി പരിശീലനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിദ്യാലയത്തില്‍ നടപ്പില്‍ വരുത്തിയ മികച്ച പ്രൊജക്ടുകള്‍ സെമിനാറില്‍ അവതരിപ്പിച്ചു.സംസ്ഥാന തലത്തില്‍ നടത്തുന്ന സെമിനാര്‍ മത്സരത്തിലേക്ക് ജില്ലയില്‍ നിന്നും ഗവ.ഹയര്സെക്കണ്റി സ്ക്കൂള് വാളാട്, ഗവ.ഹയര്സെക്കണ്റി സ്ക്കൂള് പനമരം എന്നിവ തെരെഞ്ഞെടുക്കപ്പെട്ടു.ആര്.എം.എസ്.എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ സി.മനോജ് കുമാര്‍ സെമിനാറിന് നേതൃത്വം നല്കി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ പ്രഭാകരന്,ബിനോയ് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്നിന്നുളള പ്രൊജക്ടുകള്‍ അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍