എഫ്.ആര്.എഫ് ധര്‍ണ്ണ നടത്തി
മാനന്തവാടി:കര്‍ഷകര്‍ക്ക് ശമ്പളം നല്‍കുക, കര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.ധര്‍ണ്ണ എഫ്.ആര്.എഫ് സംസ്ഥാന ചെയര്മാന് എന്‍.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.കര്‍ഷക രക്ഷക്കായി പേരാട്ടത്തിനൊരുങ്ങാന് കര്‍ഷക സമൂഹം തയ്യാറാവണമെന്ന് അദ്ദേഹംപറഞ്ഞു.എ.എന്‍. മുകുന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.തോമസ്, പി.എം.ജോര്‍ജ് , എല്‍ദോ ബത്തേരി ,പി.ജെ.ജോണ്‍ മാസ്റ്റര്‍, വിദ്യാധരന് വൈദ്യര് അപ്പച്ചന് ചീങ്കല്ലേല്‍, ടി.ഇബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.വടക്കനാട് നിരാഹാര സമരത്തിന് എഫ്.ആര്.എഫ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍