കേരള യാദവ സേവാസമിതി യൂത്ത് വിംഗ് സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ്
മാനന്തവാടി:കേരള യാദവ സേവാസമിതി യൂത്ത് വിംഗ് സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് മാനന്തവാടിയില്‍ നടക്കും.മാര്‍ച്ച് 24, 25 തീയ്യതികളില്‍ ഗ്രീന്‍സ് റെസിഡന്‍സിയില്‍ വെച്ചാണ് ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമകാലിക രാഷ്ട്രീയ പൊതു സമൂഹത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാനത്തെ യാദവ യുവ സമൂഹത്തെ സജ്ജമാക്കുകയാണ് ക്യാമ്പ് ലക്ഷ്യം വെക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ദ്രാവിഡ ദളിത് യുവതയുടെ രോഷാഗ്നി എന്ന വിഷയത്തില്‍ ഇ.വി.രാമസ്വാമി ആശയസംവാദം നടത്തുമെന്നും എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന് ,ഐ.സി.ബാലകൃഷ്ണന്, ഒ.ആര്.കേളു തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ: ടി.മണി, എം.എസ് മോഹനന്, എം.അനന്ദകൃഷ്ണന്, എം.കെ.മഹേഷ്, എം.വി.വിപിന്‍, എം.കെ.ജിജേഷ്, എം.എല്‍ നിധീഷ്, ടി.രാജേഷ്, എം.ബി.ഹരീഷ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍