മാനന്തവാടിയില്‍ രാപകല്‍ സമരം തുടങ്ങി
മാനന്തവാടി:പിണറായി വിജയന് സര്‍ക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തിനും ദളിത് പീഢനത്തിനുമെതിരെ ദേശീയ ജനാധിപത്യ സഖ്യം മാനന്തവാടിയില്‍ രാപ്പകല്‍ സമരം തുടങ്ങി. ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമരം കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മാനുവല്‍ കാപ്പന് ഉദ്ഘാടനം ചെയ്തു. സമരം നാളെ (മാര്‍ച്ച് 23) രാവിലെ 10 മണിക്ക് സമാപിക്കും.പിണറായി സര്‍ക്കാരിന്റെ കൊലപാതക രാഷ്ടീയത്തിനും ദളിത് പീഢനത്തിനുമെതിരെ കേരളീയ സമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്ന് മാനുവല്‍ കാപ്പന് പറഞ്ഞു.ബി.ജെ.പി.നിയോജക മാനന്തവാടി മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു.എന്‍.ഡി.എ.നേതാക്കളായ എം.ആര് രാമകൃഷ്ണന്, വിജയന് കൂവണ,വില്‍ഫ്രഡ് ജോസ്, ജോര്‍ജ് മാസ്റ്റര്‍, ജി.കെ.മാധവന്, കെ.ജ യേന്ദ്രന് ,രജിത അശോകന്, നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍