ലോക ജലദിനം : ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി 'സേവ് വാട്ടര്‍ 'ഫോട്ടോ പ്രദര്‍ശനം.
മാനന്തവാടി മേരി മാതാ കോളേജിലാണ് മാനന്തവാടിയിലെ ഫോട്ടോഗ്രാഫറായ ഫ്രാന്‍സിസ് ബേബിയുടെ ഫോട്ടോ പ്രദര്‍ശനം നടത്തിയത്.ജലത്തിന്റെ സമകാലിക പ്രധാന്യം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതായിരുന്നു ഫോട്ടോ പ്രദര്‍ശനം.ഇനിയൊരു യുദ്ധമുണ്ടാവുമെങ്കില് അത് വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന കാലഘട്ടത്തിലാണ് വീണ്ടുമൊരു ജല ദിനം കൂടി കടന്നു പോകുന്നത്. മനുഷ്യന്റെ പ്രകൃതി ചൂഷണവും ജലചൂഷണവുമാണ് ഇന്ന് കുടി വെള്ളത്തിന് പോലും നെട്ടോട്ടമോടേണ്ട അവസ്ഥ സംജാതമാക്കിയത്. അത്തരം ഒരു സാഹചര്യത്തിലാണ് മേരി മാതാ കോളേജ് സുവോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സേവ് വാട്ടര്‍ എന്ന പേരില്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനം സംഘടിപ്പിച്ചത്. ജലത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന നേര്‍ക്കാഴ്ചയുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലൊരുക്കിയത്.പഠനത്തിന് മുതല്കൂട്ടായിരുന്നു ഫോട്ടോ പ്രദര്‍ശനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പ്രദര്‍ശനം കോളേജ് മാനേജര്‍ ഫാദര്‍ ജോര്‍ജ് മൈലാടൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സാവിയോ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗം മേലധികാരി ഡോ. മേഴ്സി ഇഗ്നേഷ്യസ്, ഡോ.കെ.ജെ.ജോസഫ്, വിദ്യാര്‍ത്ഥികളായ എം.എസ്.അരുണ്‍, ഷിന്റ് കെ.ജോണ്സണ്, അഞ്ജന കെ സണ്ണി, ഷെറിന് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഫോട്ടോ പ്രദര്‍ശനത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍