ഓള് ഈസ് 'വെല്‍': ലോക ജലദിനത്തില്‍ കിണര്‍ സംരക്ഷണ വലയം തീര്‍ത്തു.
വെണ്ണിയോട് :വീട് കെട്ടുന്നതിനു മുമ്പ് കിണര്‍ കുത്തുന്നവരാണ് മലയാളികള്‍.എന്നാല്‍ വീട് പണി പൂര്‍ത്തിയായാല്‍ കിണറില്ല, ടാപ്പുകള്‍ മാത്രം. പിന്നീട് കിണറിനെ കുറിച്ച് ഓര്‍ക്കുക ടാപ്പുകളില്‍ വെള്ളം നില്ക്കുന്ന നേരത്ത്. ലോക ജലദിനത്തില്‍ മലയാളികളുടെ ഈ ജല അജ്ഞതയെ തുറന്നു കാട്ടിയും, സ്കൂള്‍ കിണറിനു ചുറ്റും സംരക്ഷണ വലയം തീര്‍ത്തും വെണ്ണിയോട് എസ്. എ. എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍'എല്ലാം കിണറാണ് 'എന്ന അര്‍ത്ഥം വരുന്ന'ഓള് ഈസ് വെല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി. (പധാനാധ്യാപിക ദിവ്യ അഗസ്ററിന് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജ്യോതി പി, ജിന്‍സി മാത്യു, ശരത് റാം, സിമി കെ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍