വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
മാനന്തവാടി സെന്റ് ജോസഫ്സ് റ്റി.റ്റി.ഐ യുടെ അനദ്ധ്യാപക കൂട്ടായ്മയായ റ്റി.റ്റി.ഐ ബ്രിഗേഡിന്റെ മൂന്നാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് പിരിയുന്ന അംഗങ്ങളായ സെന്റ് തോമസ് എച്ച്.എസ്.എസ് നടവയല്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റീനക്കും, ദ്വാരക യു.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി വര്‍ഗ്ഗീസിനും യാത്രയയപ്പു നല്കി.റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ കെ എ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു.റിട്ട. റ്റി.റ്റി.ഐ ഹെഡ് മാസ്റ്റര്‍ ബേബി കുര്യന് അദ്ധ്യക്ഷത വഹിച്ചു.സര്‍വ്വീസില്‍ നിന്ന് പിരിയുന്നവരെ വി.സി അബ്രാഹം ചടങ്ങില്‍ ആദരിച്ചു.
സിസ്റ്റര്‍ ക്രിസ്റ്റീന, ഷാജി വര്‍ഗ്ഗീസ്, വി പി ജോസഫ് , എം ഉലഹന്നാന് , മത്തായി എന്‍ റ്റി. , ബിനോയി , പി റ്റി മേരി , എം ജെ ചിന്നമ്മ , ഗ്രേസി റ്റി കെ , ആലീസ് കെ വി ,ആലിസ് കുരുവിള , സിസിലി പി എ , സിസ്റ്റര്‍ ഇന്‍ഫെന്റ് , സിസ്റ്റര്‍ പെറ്റിടീസ , ലില്ലി സി എം , ഗ്രേസി പി വി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗായകന് സുനീഷിന്റെ നേതൃത്വത്തില്‍ സംഗീത സദസ്സും സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍