സിപിഎമ്മിന്റെ അക്രമം അനുവദിക്കില്ല:കെ.എല്‍. പൗലോസ്.
പുല്‍പ്പള്ളി: ജില്ലയിലെ പല ഭാഗങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് കെപിസിസി അംഗം കെ.എല്‍. പൗലോസ്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അക്രമം അഴിച്ചു വിടാനുള്ള സിപിഎമ്മിന്റെ നീക്കം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനില്‍ പാലമറ്റത്തെയും പിതാവിനെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ദോസ് കരിപ്പാക്കുടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്, സാബു ഏബ്രഹാം, ടി.എം. ജോര്‍ജ്, ഗിരിജാ കൃഷ്ണന്, സ്റ്റീഫന്‍ പൂകുടിയില്, സി.ഡി. തങ്കച്ചന്, സനു രാജപ്പന്, ജോമറ്റ് വാദ്യത്ത്, തോമസ് പാഴുക്കാല, ജാന്‍സി ജോസ്, ശിവരാമന് പാറക്കുഴി, രാജു പുല്പ്പറന്പില്, മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍