ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം നടത്തി
ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററും, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി കല്‍പ്പറ്റ ഡി.ഇ.ഐ. സെന്ററില്‍ വെച്ച് ഡൗണ്‍ സിന്‍ഡ്രോം ഡേ ആചരിച്ചു.ഗവണ്മെന്റ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവന് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അഭിലാഷ് ഉത്ഘാടനം ചെയ്തു.ഡൗണ്‍ സിന്‍ഡ്രോമുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് ശിശുരോഗ വിദഗ്ധ ഡോ.നീതു, ഡോ അഭിലാഷ് എന്നിവര്‍ മറുപടി നല്കി. ഡോ. അഫ്സല് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. രക്ഷിതാക്കള്‍ക്കു പുറമെ ജനറല്‍ ആശുപത്രിയിലേയും, ഡി.ഇ.ഐ.സിയിലേയും മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
എന്താണ് ഡൗണ്‍ സിന്‍ഡ്രോം?
ഇത് ഒരു ക്രോമോസോം വ്യതിയാനമാണ്. സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ (അതായത് 46 എണ്ണം) ഇവരില്‍ 47 എണ്ണം ഉണ്ട്. 23ാമത്തെ ക്രോമോസോം രണ്ടെണ്ണം വേണ്ടതിനു പകരം ഇവരില്‍ മൂന്നെണ്ണം ഉണ്ടാകും. ഈ ഒരു അധിക ക്രോമോസോം കാരണം ഇവരില്‍ പ്രത്യേക ശരീരഘടനയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.
ജനനം മുതല്‍ തന്നെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഒരു പ്രത്യേക മുഖഛായയാണ് ഇവരില്‍ കാണുന്നത്. മംഗോളിയന്മാരുടെ മുഖമാണ് രോഗിക്കുണ്ടാവുക. അതുകൊണ്ട് ഇതിനെ മംഗോളിയന്‍ ഡിസീസ് എന്നു പറയുന്നു. ഇവരുടെ കണ്ണുകള്‍ മുകളി ലേക്ക് ചരിഞ്ഞാണ് കാണപ്പെടുന്നത്. പതിഞ്ഞ മൂക്ക്, പരന്ന തല, പൊക്കക്കുറവ്, തുടങ്ങിയ ലക്ഷണങ്ങള്‍ പൊതുവെ കാണും. മറ്റു കുട്ടികളെ അപേക്ഷിച്ച് ഇരിക്കാനും നില്‍ക്കാനും നടക്കാനും എല്ലാം താമസമുണ്ടാകും. പൊതുവേ മറ്റു കുട്ടികളെക്കാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ആയിരിക്കും.
ഇത് ഒരു ജനിതക രോഗമാണ്. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന പ്രായം കൂടുന്നതിന് അനുസരിച്ച് കുട്ടികളില്‍ രോഗ സാധ്യത വര്‍ദ്ധിക്കും. 25 വയസ്സയുള്ള സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ രോഗ സാധ്യത 2500ല്‍ ഒന്നു മാത്രമാണെങ്കില്‍ വയസ്സ് 35 എത്തിയാല്‍ അത് 250ല്‍ ഒന്നാവും. 45 വയസ്സില്‍ എത്തിയാല്‍ 40ല്‍ ഒന്നായും വര്‍ദ്ധിക്കും.
ക്യത്യമായ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും ഇവരുടെ ബുദ്ധി വളര്‍ച്ച സാധാരണ കുട്ടികളുടെ ബുദ്ധി വളര്‍ച്ചയുടെ 30 മുതല്‍ 70ശതമാനം വരെ എത്തിക്കാന്‍ കഴിയും. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞ് ബുദ്ധി വികാസത്തിന്റെ ഓരോ ഘട്ടത്തിലും കുട്ടികള്‍ക്ക് പ്രചോദനം നല്കിയാല് ഇവരെ പരമാവധി ശേഷിയിലേക്ക് ഉയര്‍ത്താനാവും.
സ്കൂളില്‍ കുട്ടിക്ക് പ്രത്യേക പരിഗണന ഉറപ്പാക്കണമെന്നുമാത്രം. പരമാവധി പൊതു ഇടങ്ങളില്‍ ഇടപഴകാനുള്ള അവസരം ഇവരിലെ കഴിവുകളെ ഉണര്‍ത്തും. ഒരേ സ്വഭാവത്തില്‍ ആവര്‍ത്തിച്ച് ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ വളരെ മികവോടെ ചെയ്യാന്‍ ഇവര്‍ക്കു കഴിയും.
ഗര്‍ഭകാലത്ത് സ്ക്രീനിംഗ് ടെസ്റ്റ് (ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രപ്പ്ള്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്കാനിംഗ്). 85 ശതമാനം തകരാറുകളും ഇത്തരം ടെസ്റ്റുകള്‍ വഴി കണ്ടെത്താം. രോഗനിര്‍ണയം ആമ്നിയോ സെന്റസീസ്, കൊറിയോണിക് വില്ലസ് സാംബ്ലിംഗ് മുതയായവ വഴി നൂറു ശതമാനം രോഗനിര്‍ണയം ചെയ്യാന്‍ കഴിയും. പ്രസവാനന്തരം കുട്ടിയുടെ ക്രോമസോം ടെസ്റ്റ് വഴി നൂറുശതമാനം രോഗ നിര്‍ണയം നടത്താം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍