ഫ്രീഡം ടു മൂവ് സര്‍ക്കാര്‍ വിലാസം സംഘടനയായി അധഃപതിച്ചു :യൂത്ത് കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി :രാത്രി യാത്ര നിരോധനം നീക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ടു മൂവ് എന്ന യുവജന കൂട്ടായ്മ സര്‍ക്കാര്‍ വിലാസം സംഘടനായി മാത്രം മാറിയെന്നും രാത്രി യാത്ര നിരോധനം നീക്കുന്നതിനുവേണ്ടി യാതൊരു ആത്മാര്‍ത്ഥമായ ഇടപെടലും നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ ന്യായികരിക്കാനും ,നിരോധനവുമായി ബന്ധപെട്ട് ഇടപെടല്‍ നടത്താത്ത സംസ്ഥാന സര്‍ക്കാരിനോട് ജനങ്ങള്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പിനെ തടയുവാനും മാത്രമായി ഈ സംഘടന മാറിയെന്നും യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു .അവസാനമായി നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന് എടുത്ത നിലപാടിനെ കുറിച്ച് പൊതു ജനങ്ങള്‍ക്കുണ്ടായ സംശയം മാറ്റുന്നതിന് ഇ സംഘടനക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. .നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ചിലയാളുകള്‍ ഉപയോഗിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു .യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ കെ.ഇ വിനയന് ,അഡ്വ .രാജേഷ് കുമാര്‍ ,എം കെ ഇന്ദ്രജിത് ,ഷഫീഖ് .എ ,സന്തോഷ് കുമാര്‍,റിനു ജോണ്‍ ,സി .ആര് പ്രജിത് തുടക്കിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍