വയനാട് ജില്ലയില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് പരിഗണിക്കും: പി തിലോത്തമന്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ഒ.ആര് കേളു എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന് നിയമസഭയില്‍ പറഞ്ഞു. റേഷന്‍ കടകള്‍ അഴിമതി രഹിതമാക്കാന്‍ സമഗ്രമായി ഇടപെടുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ കടകളുടെ പുന:ക്രമീകരണം നടത്തി എല്ലാ റേഷന്‍ കടകളിലും ഇ പോസ്റ്റുകള്‍ സ്ഥാപിച്ച് റേഷന്‍ വ്യാപാരികളുടെ കമ്മീഷന് പാക്കേജ് നടപ്പിലാക്കിയ ശേഷം പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം.റേഷന്‍ വിതരണം സംബന്ധിച്ച് എല്ലാ വശങ്ങളും വിവിധ ആപ്ലക്കേഷന് എന്‍.ഐ.സി മുഖാന്തിരം തയ്യാറാക്കി വരുന്നതായും ഗുണഭോക്തൃ വിഹിതം സംബ്നിധിച്ച് റേഷന്‍ കാര്‍ഡ് ഉടമകളുടെ മൊബൈലിലേക്ക് മെസേജ് നല്‍കുന്നതായും മന്ത്രി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍