വയോജന സംഗമം നടത്തി
മാനന്തവാടി:വയോജന പരിപാലനത്തിന് സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ വയോജനങ്ങളുടെ സംഗമം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) നേതൃത്വത്തില്‍ പാണ്ടിക്കടവ് ജവഹര്‍ലാല്‍ നെഹ്റു വായനശാലയില്‍ സംഘടിപ്പിച്ചു.സംഗമം പരിപാടി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയന് ഉദ്ഘാടനം ചെയ്തു.സംഗമത്തോടനുബന്ധിച്ച് ശില്‍പ്പശാലയും,വൈദ്യപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.ഇത്തരം പരിപാടികള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ നിലനില്ക്കാന് സഹായകമാകട്ടെ എന്ന് തദവസരത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ആര്.സി.എച്ച്.ഓഫീസര്‍ ഡോ. ചന്ദ്രമോഹന് മുഖ്യപ്രഭാഷണം നടത്തി. വയോജന ആരോഗ്യപരിപാലനം സംബന്ധിച്ച് ക്ലാസ് ഡോ. അജയന് കെ.എസ്. കൈകാര്യം ചെയ്തു. ജില്ലാ മലേറിയ ഓഫീസര്‍ കെ.എസ്.രാഘവന്, അസി. ലെപ്രസി ഓഫീസര്‍ ബി.ഡി.സാനു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.റെജി എന്നിവര്‍ ആരോഗ്യപ്രശ്നോത്തരി നയിച്ചു. ഡോ.അജയന്.കെ.എസ്ന്റെ നേതൃത്വത്തില്‍ എടവക പി.എച്ച്.സി.യിലെ ആരോഗ്യവാര്‍ത്തകള്‍ ജീവിതശൈലി രോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ആരോഗ്യപ്രദര്‍ശനം മാനസീകോല്ലാസാപരിപാടികള് എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍, ജാഫര്‍ ബീരാളി തക്കാവില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്, താലൂക്ക് ലൈബ്രറി പ്രസിഡണ്ട് കെ.പി.അസീസ്, പൊതുഫ്രവര്ത്തകര്, ആരോഗ്യപ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസ്തുത പരിപാടിയില്‍ 120 ഓളം വയോജനങ്ങളും പങ്കെടുത്തു. ചടങ്ങിന് വായനശാല സെക്രട്ടറി അജേഷ്കുമാര് സ്വാഗതവും, ലൈബ്രേറിയന്‍ സി.ശാന്ത നന്ദിയും പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍