നിയമസാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ നിയന്ത്രണത്തില്‍ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന നിയമസാക്ഷരതാ ക്ലബ്ബിന്റെ ഉദ്ഘാടനം മാനന്തവാടി സ്പെഷല്‍ കോടതി ജഡ്ജ് വി.സെയ്തലി നിര്‍വ്വഹിച്ചു.സ്ക്കൂള് പി.ടി.എ പ്രസിഡന്റ് വി.കെ തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂള് പ്രിന്‍സിപ്പാള്‍ റോയി വി.ജെ,അഡ്വ.എം.ആര് മോഹനന്,മാനന്തവാടി ടി.എല്‍.എസ്.സി സെക്രട്ടറി ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍