പറവകള്‍ക്ക് തണ്ണീര്‍കുടമൊരുക്കി തരിയോട് ജി എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
കാവുംമന്ദം: വേനല്‍ കടുത്ത് കുടിവെള്ളം പോലും വറ്റിത്തുടങ്ങുന്ന ഈ സമയത്ത് പറവകള്‍ക്ക് തണ്ണീര്‍ കുടമൊരുക്കി സഹജീവി സ്നേഹത്തിന്റെ മാതൃകയാവുകയാണ് തരിയോട് ജി എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ കോമ്പൗണ്ടിനകത്തെ മരച്ചില്ലകളിലും വിവിധ ഭാഗങ്ങളിലും തണ്ണീര്‍ കുടമൊരുക്കുന്നതോടൊപ്പം സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും വീടുകളിലും പറവകള്‍ക്കുള്ള കുടിവെള്ള സൗകര്യമൊരുക്കും. പറവകള്‍ക്കൊരു നീര്‍ക്കുടം പരിപാടി തരിയോട് ജി എല്‍ പി സ്കൂളില്‍ വയനാട് അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ പി സി മജീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വല്‍സ പി മത്തായി സ്വാഗതവും എം എ ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു. സലീം വാക്കട, കെ സന്തോഷ്, സിനി അനീഷ്, ഷംസിയ നൗഫല്‍, ലീന രതീഷ്, മിര്‍ഷാന ജംഷിദ്, വി മുസ്തഫ, എം മാലതി, എം പി കെ ഗിരീഷ്കുമാര്‍, പി ബി അജിത, പി ഷിബുകുമാര്‍, സി സി ഷാലി, ടി സുനിത തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍