ചേരാംങ്കോട് ഭഗവതി ക്ഷേത്ര ഒപ്പന മഹോത്സവം മാര്‍ച്ച് 24,25 തീയതികളില്‍ നടക്കും; വള്ളിയൂര്‍ക്കാവിലേക്ക് ഒപ്പനകോപ്പ് എഴുന്നള്ളിക്കുന്നത് ഈ ക്ഷേത്രത്തില്‍ നിന്നാണ്
ചിരപുരാതനമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മര്‍മ്മ പ്രധാനമായ ഭാഗമാണ് ഒപ്പന എഴുന്നള്ളിപ്പും ദര്‍ശനവും. വള്ളിയൂര്‍കാവിലേക്ക് ഒപ്പനകോപ്പ് എഴുന്നള്ളിച്ചു കൊണ്ട് പോകുന്നത് എടവക കല്ലോടിയിലെ ചേരാംങ്കോട് ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ്. ഇവിടുത്തെ ഈ വര്‍ഷത്തെ ഒപ്പന മഹോത്സവം 2018 മാര്‍ച്ച് 24,25(1193 മീനം 10,11) ശനി, ഞായര്‍ തീയതികളില്‍ സമുചിതമായി നടത്ത പ്പെടുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.വള്ളിയൂര്‍ക്കാവ് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ആണ് ഒപ്പന മഹോത്സവ ചടങ്ങുകള്‍ നടത്തപ്പെടുക.മാര്‍ച്ച് 24 ശനിയാഴ്ച വൈകുന്നേരം വള്ളിയൂര്‍ക്കാവ് മേല്‍ശാന്തി ഒപ്പനകോപ്പ് എഴുന്നള്ളിപ്പിനായി ചേരാംങ്കോട് ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയില്‍ തന്നെ എത്തിച്ചേരും..മാര്‍ച്ച് 25 ഞായറാഴ്ച ക്ഷേത്രത്തില്‍ വച്ച് നടക്കുന്ന അന്നദാനത്തിനു ശേഷം വള്ളിയൂര്‍ക്കാവ് മേല്‍ശാന്തി അപ്പം വിതരണം ചെയ്യുകയും, വൈകുന്നേരം 3 മണിയോടെ മേല്‍ശാന്തിയുടെ പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്ത്യാദര പൂര്‍വ്വം ഒപ്പനക്കോപ്പ് വള്ളിയൂര്‍കാവിലേക്ക് ഒപ്പനദര്ശനത്തിനായി കൊണ്ട് പോകും..ഒപ്പന മഹോത്സവത്തിന്റെ ഭാഗമായ് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിളക്ക് പൂജ, ഭജന, നൃത്ത കലാ വിരുന്ന്, ചെണ്ട മേളം തുടങ്ങിയ പരിപാടികളും അരങ്ങേറുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍