വിനോദിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണം:യൂത്ത് കോണ്‍ഗ്രസ്
പുല്‍പ്പള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി.കെ.ഇ.വിനയന് ഉദ്ഘാടനം ചെയ്തു.വിനോദ് തനിക്ക് നേരെ കര്‍ണ്ണാടക വനംവകുപ്പിലെ വാച്ചര്‍ വെടിവച്ചുവെന്ന് വിനോദ് രേഖാമൂലം പുല്‍പ്പള്ളി പോലീസിന് പരാതി നല്‍കിയിട്ടും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകാതെ കര്‍ണ്ണാടക വനപാലകരുമായി കൂട്ടുചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.സിജു തോട്ടത്തില്‍ അന്ധ്യക്ഷത വഹിച്ചു. പി.എം.ശിവന്,ഷംസാദ് മരയ്ക്കാര്‍,സനു രാജപ്പന് ,അമല്‍ജോയി,മണി ഇല്യമ്പത്ത്, ബൈജു വാഴയില്‍, സന്തോഷ്,രാജി ജോണ്സണ്, സജി റെജി,അജിത്ത് വര്‍ഗിസ്,അനുജിത്ത്, പ്രജിത്ത് ,ബിജോയ് ജോസ്.അനീഷ്എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍