ലോക ഓറല്‍ ഹൈജീന്‍ ദിനാചരണം നടത്തി.
ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം നല്‍കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ലോക ഓറല്‍ ഹൈജീന്‍ ദിനാചരണം നടത്തി. പുകയിലയുടേയും പാന്മസാലകളുടേയും ഉപയോഗം ദന്തക്ഷയത്തിന് കാരണമാകുന്നുണ്ടെന്നും പല്ലുകള്‍ക്ക് സംഭവിക്കുന്ന കേട് ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കന്‍ ദിനാചരണം സഹായിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന് അഭിപ്രായപ്പെട്ടു.
പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.ദീപ അദ്ധ്യക്ഷത വഹിച്ചു. ദന്തക്ഷയം മനുഷ്യന്റെ പല്ലുകളെ മാത്രമല്ല കരള്‍ പോലുളള ആന്തരീകാവയവങ്ങളെയും സാരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തിലെ അസിസ്റ്റന്റ് സര്ജന് ഡോ. ബി. ജിതിന് ദന്ത സംരക്ഷണം സംബന്ധിച്ച ക്ലാസ്സെടുത്തു. പൊരുന്നന്നൂര്‍ ബ്ലോക്ക് പരിധിയിലെ അംഗന്‍വാടി, ആഷാ, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചടങ്ങില്‍ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ ആശംസകളര്‍പ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ദന്ത സംരക്ഷണ പ്രദര്‍ശനം, സംശയ ദുരീകരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു.ചടങ്ങിന് ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ശ്രീ.കെ.ഇബ്രാഹിം സ്വാഗതവും, പൊരുന്നന്നൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ.ജോണ്സണ് നന്ദിയും അര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍