കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:ജില്ലാ പഞ്ചായത്തിന്റെ 201718 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ 19 ആര്.എം.എസ്.എ സ്കൂളുകള്‍ക്ക് ലാപ്ടോപ്,ഡെസ്ക് ടോപ്,അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. 62 ലാപ്ടോപ്പ്, 100 ഡെസ്ക് ടോപ്,11 യു.പി.എസ് എന്നിവയാണ് വിതരണം ചെയ്തത്. 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവെച്ചത്. സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഭവനില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. എ.പ്രഭാകരന്, എ.എന്‍ പ്രഭാകരന്, പി.ഇസ്മായില്‍, അഡ്വ.ഒ.ആര് കേളു, അനില തോമസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.ബാബുരാജന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍