വടക്കാനാട് വന്യമൃഗശല്യം; അനുകൂല നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്കി: ജില്ലാ കളക്ടര്‍ നാളെ(മാര്‍ച്ച് 21) രാവിലെ 10 ന് കലക്ട്രേറ്റില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തും.
കല്‍പ്പറ്റ:വന്യമൃഗ ശല്യം പരിഹരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സത്യാഗ്രഹം നടത്തുന്ന വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യ നില പരിശോധിക്കാനും ആവശ്യമായ മെഡിക്കല്‍ സഹായം നല്‍കാനും സീനിയര്‍ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. വന്യമൃഗങ്ങളുടെ ആക്രമണമൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാനും നിലവിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വൈല്‍ഡ് ലൈഫ് വാര്ഡന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പ്രശ്നപരിഹാരത്തിനുളള ശ്രമങ്ങള്‍ കണക്കിലെടുത്ത് സത്യാഗ്രഹം പിന്‍വലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അഭ്യര്‍ത്ഥിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമായി ഇന്ന് (മാര്‍ച്ച് 21) രാവിലെ 10ന് കലക്ട്രേറ്റില്‍ സമരസമിതിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും.വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാരഡന്റെ ഓഫീസിനു മുന്നില്‍ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍