വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു
മാനന്തവാടി:ജില്ലയുടെ ദേശിയോത്സവമായ വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉത്സവനഗരിയില്‍ ജില്ലാ പോലീസിന്റെ എയ്ഡ് പോസ്റ്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. എയ്ഡ് പോസ്റ്റിന്റെ ഉത്ഘാടനം വയനാട് എസ്എംഎസ് ഡിവൈഎസ്പി കുബേരന് നമ്പൂതിരി നിര്‍വ്വഹിച്ചു. മാനന്തവാടി സിഐ പികെ മണി, എസ്ഐ എംകെ മഹേഷ്, എക്സിക്യുട്ടീവ് ഓഫീസര്‍ നാരായണന് നമ്പൂതിരി, ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി മനോജ് പട്ടേട്ട്, വൈസ് പ്രസിഡന്റ് സന്തോഷ് ജി നായര്‍, ജോയന്റ് സെക്രട്ടറി കെസി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍