എടവക ഗ്രാമ പഞ്ചായത്ത് വിത്തുത്സവം മാര്‍ച്ച് 23 ന് ദ്വാരകയില്‍
മാനന്തവാടി :എടവക ഗ്രാമ പഞ്ചായത്ത് വിത്തുത്സവം മാര്‍ച്ച് 23 വെള്ളിയാഴ്ച്ച ദ്വാരക ഗുരുകുലം കോളേജില്‍ വെച്ച് നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാടന്‍ വിത്തും നാട്ടറിവും നാടിന്റെ നന്മക്ക് എന്ന മുദ്രാവാക്യവുമായി എടവക ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്.വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി വിത്തുത്സവം ഉദ്ഘാടനം ചെയ്യും.കാര്‍ഷിക ജൈവവൈവിവിധ്യ പ്രദര്‍ശനവും വിത്ത് കൈമാറ്റവും നടത്തപ്പെടും നാട്ടറിവ് ശില്പശാലയും,കര്‍ഷക സംവാദങ്ങളും നല്ല ഭക്ഷണം പാചക കളരിയും വിദ്യാത്ഥികളുടെ കലാപരിപാടികളും വിത്തുത്സവത്തില്‍ സംഘടിപ്പിക്കും. നല്ല ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാര്‍ഡും ജില്ലയിലെ മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കിയ എടവക ഗ്രാമ പഞ്ചായത്തില്‍ ഈ വര്‍ഷം ആറു മാസം ദൈര്‍ഘ്യമുള്ള ജൈവ കൃഷി പരിശീലന കോഴ്സ് സംഘടിപ്പിക്കും.
വയനാട്ടിലെ പാരമ്പര്യനെല്ലിനങ്ങളുടെ സംരക്ഷണവും ക്ലാരി ഫിക്കേഷനും ചെയ്യുന്നതോടൊപ്പം കര്‍ഷകര്‍ക്ക് ആവശ്യമുള്ള വിത്ത് പതിനൊന്ന് വിത്ത് അധികം തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ വിത്ത് കൈമാറ്റവും നടത്തപ്പെടും.എടവകയില്‍ നാടന്‍ വിത്തിനങ്ങളുടെ ക്യഷിയിട ജനിതക സംഭരണികള്ഫാം സ്കൂളുകള്‍ നടീല്‍ വസ്തുക്കളുടെ വിതരണം ബോധവല്‍ക്കരണ പരിപാടികള്‍ നല്ല ഭക്ഷണ പാചക കളരി കാര്‍ഷിക ജൈവവൈവിധ്യ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ബിഎം സി യുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ടെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്, വൈസ് പ്രസിഡണ്ട് നജ്മുദ്ദീന് മൂടമ്പത്ത് ,സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ആമിന അവറാന് ,ആഷാ മെജോ ,വിത്തുല്‍സവ കമ്മറ്റി അംഗങ്ങളായ പി ജെ മാനുവല്‍ ,ഷാജന് ജോസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍