കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു.
കല്‍പ്പറ്റ:ഞായറാഴ്ച്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ എസ്റ്റേറ്റിനടുത്ത് രണ്ടര ഏക്കറില്‍ കൃഷി ചെയ്ത 2000 ത്തില്പരം വാഴകള്‍ നശിച്ചു.രണ്ടര മാസം വിളവെടുക്കുവാന്‍ ബാക്കിനില്ക്കുമ്പോഴാണ് ഈ ദുരിതം സംഭവിച്ചത്.കല്‍പ്പറ്റ ചാത്തനാത്ത് സി.നാസറും,അമ്പിളി വീട്ടില്‍ താമസിക്കും എ.ഹംസയും ചേര്‍ന്ന് നടത്തിയ വാഴകൃഷിയാണ് ഒറ്റദിവസത്തെ കാറ്റിലും മഴയിലുംപെട്ട് നശിച്ചുപോയത്.പലയിടത്തുനിന്നും കടം വാങ്ങിയും ആഭരണങ്ങള്‍പണയം വെച്ചുമാണ് കൃഷിയിറക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍