വേറിട്ടൊരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവുമായി ഗുരുകുലം കോളേജ്
ദ്വാരക ഗുരുകലം കോളേജ് വ്യത്യസ്തമായ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് സാക്ഷ്യം വഹിച്ചു. 2013-15 വര്‍ഷത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത് രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഒരു ബൈക്കപകടത്തില്‍ തളര്‍ന്നു പോയ സുനുവെന്ന കൂട്ടുകാരനെ പഴയ ഓര്‍മ്മകളിലേക്ക് മടക്കി കൊണ്ടുവരുവാനായിരുന്നു. പഴയ ക്ലാസ്സുകളില്‍ ക്രമം തെറ്റാതെ അവര്‍ ഇരുന്നു പാട്ടും കളിയും പഠനവുമായി ഒരു ദിവസം.ുത്തന്‍ തലമുറയ്ക്ക് വ്യക്തിബന്ധങ്ങള്‍ കുറയുന്നു എന്നു പരിതപിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഈ സംഗമം. ഇനി ഒരാള്‍ക്കും ഇത്തരം ഒരു ഉപകരണം നല്കാന് ഇടവരുത്തരുതെന്ന പ്രാര്‍ത്ഥനയോടെ കൂട്ടുകാര്‍ നല്കിയ വാക്കര്‍ സുനുവിന് കരുതലിന്റെ അടയാളമായി. പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ ഷാജന് ജോസ്, അധ്യാപകരായ അനൂപ് ഇ എം, ഫാ. ഷിന്‍സണ്‍ മത്തായി,അനില്‍കുമാര്‍, ജോഷി, ധന്യ ആര്.എസ്, വിദ്യാര്‍ത്ഥികളായ നന്ദഗോപന്, അഖില്‍ ടോം, ആല്ബിന് സജി തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍