ഫ്രീഡം ടു മൂവിന്റെ അജണ്ടക്കെതിരെ പ്രതിഷേധവുമായി മാനന്തവാടി
മാനന്തവാടി വഴിയുള്ള ബദല്‍പാത തള്ളുകയെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ടും, മാനന്തവാടി-മൈസുര്‍ റോഡ് റെയില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ കെ ഉസ്മാന് പരസ്യമായി രംഗത്ത്
രാത്രി യാത്രാ നിരോധന വിഷയത്തില്‍ ബത്തേരി ടൗണില്‍ ജനജാഗ്രതയെന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രീഡം ടു മൂവ് പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന്റെ ഒരു അജണ്ടയില്‍ മാത്രം പ്രതിഷേധമുയര്‍ത്തി മാനന്തവാടിയിലെ പൊതുസമൂഹം രംഗത്ത് . മാനന്തവാടി വഴിയുള്ള ബദല്‍പാത നിര്‍ദേശങ്ങള്‍ തള്ളിക്കളയാനുള്ള ആഹ്വാനമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കെ ഉസ്മാന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഫ്രീഡം ടു മൂവിന്റെ പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ക്ക് പിന്തുണ മാത്രമാണ് ഉള്ളതെന്നും എന്നാല്‍ ഇന്നത്തെ പത്രവാര്‍ത്തയില്‍ പ്രസ്താവിച്ചിരിക്കുന്ന മൂന്നാമത്തെ അജണ്ടയായ മാനന്തവാടി വഴിയുള്ള ബദല്‍പാത നിര്‍ദേശങ്ങള്‍ തള്ളിക്കളയാനുള്ള ആഹ്വാനം മാനന്തവാടിക്കാര്‍ക്ക് യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ ഉസ്മാന് പറയുന്നു. മാനന്തവാടിയും ജില്ലയുടെ ഭാഗം തന്നെയാണെന്നും ബത്തേരി ജനതയുടെ വികസന സ്വപ്നങ്ങള്‍പോലെ മാനന്തവാടിക്കും തങ്ങളുടേതായ സ്വ്പനങ്ങളുണ്ടെന്നും മാനന്തവാടി. മൈസുര്‍ റോഡ് റെയില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായ അദ്ധേഹം പറഞ്ഞു.
കെ ഉസ്മാന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അസഹിഷ്ണുത....വയനാട് എന്ന് പറയുന്ന സ്ഥലങ്ങളില്‍ മാനന്തവാടി വരില്ലെന്ന് ഇന്നും ബോധ്യമായി.... സു: ബത്തേരിയില്‍ നിന്നുള്ള മനോരമ വാര്‍ത്തയില്‍....... മാനന്തവാടി വഴിയുള്ള ബദല്‍ പാത നിര്‍ദ്ദേശങ്ങള്‍ തള്ളികളയുക....... എന്ന ആവശ്യം കൂടി ഉന്നയിച്ച് മനുഷ്യ ചങ്ങല തീര്‍ക്കുമത്രെ...... മാനന്തവാടിയോട് എന്തിനീ അരിശം.... നിങ്ങള്ക്കാവശ്യമുള്ളതിന് സമരം ചെയ്തോളൂ.... പക്ഷെ അത് മാനന്തവാടിയുടെ നെഞ്ചത്ത് കൈ വെച്ചാ കരുത്.... നഞ്ചന്‍കോടിനും മുത്തങ്ങക്കും എതിരല്ല ഞങ്ങള്‍...മാനന്തവാടിക്കാര്.... നിങ്ങള്‍ കുറെ കാലമായി ചവുട്ടി കൊണ്ടിരിക്കുന്നു.... മാനന്തവാടി വഴി റെയില്‍ വരും... റോഡ് വരും.. വരുത്തും.... ചഒ വരും... അതിന് വേണ്ട രീതിയിലുള്ള സമ്മര്‍ദ്ദവും ഉണ്ടാവും... പക്ഷെ നിങ്ങള്‍ മാനന്തവാടി വഴി വരുന്നതിനെ എതിര്‍ത്ത് സമരം വേണ്ട.... മററ് ആവശ്യങ്ങള്‍ പറഞ്ഞ് എന്ത് വേണമെങ്കിലും ചെയ്തൊ........ മാനന്തവാടിയുടെ നെഞ്ചത്ത് കയറണ്ട.......
എന്ന്.കെ.ഉസ്മാന്... മാനന്തവാടി. മൈസുര്‍ റോഡ് റെയില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍......
സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മൈസൂര്‍ റോഡ് റയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചതായും അതിന്റെ ഭാഗമായി മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്നും അദ്ധേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍