കാത്തോലിക്കാ ദിനാചരണം
പരുമല നഗര്‍ മോര് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാത്തോലിക്കാ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വികാരി ഫാ.അജു ഫിലിപ്പ് കൊടി ഉയര്‍ത്തി. കുര്‍ബാനയ്ക്ക് ശേഷം നടന്ന കാത്തോലിക്കാ ദിനാഘോഷത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഡോ.റ്റി.വി സ്കറിയ കൊമ്മേരി കാതോലിക്കാദിന സന്ദേശം നല്കി.വി.യു ചാക്കോ,സണ്ണി പുള്ളോര്മീത്തില്,സജി പുളിക്കകുടി, പി.എം ബെന്നി,ബേസില്‍ വര്‍ഗ്ഗീസ്, അമല്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍