ഓള്‍ഡ് ഹൗസസ് ഡിജിറ്റല്‍ എക്സിബിഷന്
മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിബി പുല്‍പ്പള്ളിയുടെ ഫോട്ടോകളുടെ ഡിജിറ്റല്‍ എക്സിബിഷന് സംഘടിപ്പിച്ചു. പ്രകൃതിയോടിണങ്ങി നില്ക്കുന്ന പഴയ വീടുകളുടെ സീരീസായ ഓള്‍ഡ് ഹൗസസ്, അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുടെ കഥ പറയുന്ന റിസ്കി ലൈവ്സ്, ചാലിയത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഒപ്പിയെടുത്ത ചാലിയം എന്നീ സീരീസിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.മാനന്തവാടിയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എ.ജെ ചാക്കോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് എന്‍.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ഗംഗാധരന്, ഷബിത.കെ, നീതു വിന്‍സന്റ് മുതലായവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍