ജില്ലാ ആശുപത്രിയിലെ പ്രവേശന ഫീസ് വര്‍ദ്ധന തടയും: ഡി.വൈ.എഫ്.ഐ
മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രവേശന ഫീസ് ഏപ്രില്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പിന്മാറണമെന്ന് ഡി.വൈ.എഫ്.ഐ വയനാട് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രവേശന ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാത്ത പക്ഷം ഡി.വൈ.എഫ്.ഐ ഇത് തടയും. 4 രൂപയുണ്ടായിരുന്ന പ്രവേശന പാസ് യാതൊരു മാനദണ്ഡവുമില്ലാതെ 10 രൂപയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ എച്ച്.എം.സി കമ്മിറ്റിയാണ് പ്രവേശന ഫീസിന്റെ തുക വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടത്തുന്നതെന്നും ഡി.വൈ.എഫ്.ഐ.ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലാണ് ഈ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ആശുപത്രിയുടെ ഭൗതിക സാഹചര്യമൊരുക്കാന്‍ മുന്‍കൈയെടുക്കാത്ത ജില്ലാ പഞ്ചായത്ത് സാധാരണക്കാര്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലെത്തുന്നവരെ പിഴിയാനാണ് ശ്രമിക്കുന്നത്. ഇത് എന്ത് വിലക്കൊടുത്തും ചെറുക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി ഷിജു അധ്യക്ഷനായി.സെക്രട്ടറി കെ റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍