ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാട്ടിക്കുളം പാലപ്പീടിക ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വനിതാവേദി വനിതാദിനത്തോട് അനുബന്ധിച്ച് സ്ത്രീയും നിയമവും എന്ന വിഷയത്തില്‍ ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ഡാനിയല്‍ ജോര്‍ജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും വേദികളില്‍ നിന്നും പിന്നോട്ടു മാറിനില്ക്കാതെ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.പി.എസ്.സ്മിത ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.സുമതി ജനാര്ദ്ദനന് അധ്യക്ഷതവഹിച്ചു. പ്രേമലത ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു.കൃഷ്ണന് എന്‍.കെ,ചിത്ര വിജയകുമാര്‍,ഗിരീഷ്,പുഷ്പജന്‍, സുനില്‍ കുമാര്‍,സിജിത്. കെ,എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ശ്രീമതി മിനി കെ .മോഹനന് നന്ദി അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍