ഗിരീഷ് പെരുന്തട്ടയെ ആദരിച്ചു.
കല്‍പ്പറ്റ: കരാത്തെ അസോസ്സിയേഷന് ഓഫ് ഇന്ത്യയുടെ ടൂര്‍ണമെന്റ് കമ്മീഷന് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് പെരുന്തട്ടയെ വയനാട് ജില്ലാ കെന്‍ യൂറിയൂ കരാത്തെ അസ്സോസിയേഷന് ആദരിച്ചു.അദ്ദേഹത്തിന്റെ വ്യത്യസ്ത കാലഘട്ടത്തിലെ നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രസാദ് ആലഞ്ചേരി സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി എന്‍.സി.സജിത്ത് കുമാര്‍ അദ്ധ്യക്ഷപ്രസംഗം നടത്തി.അദ്ദേഹത്തിന്റെ അമ്മ പൂവത്താന്‍ കണ്ടി ദേവിയമ്മ ആശംസയര്‍പ്പിച്ചു. വിഷ്ണു, ജിബിന്‍, ബൈജു മുതലായവര്‍ സംസാരിച്ചു. ജെയ്ന്‍ മാത്യു നന്ദി പ്രകാശനം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍