സ്കൂള്‍ വാര്‍ഷികവും, ജിനചന്ദ്രന് അനുസ്മരണവും
വെണ്ണിയോട് എസ്.എ.എല്‍.പി സ്കൂളിന്റെ അറുപത്തിയേഴാം വാര്‍ഷികാഘോഷവും, ജിനചന്ദ്രന് അനുസ്മരണവും കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ഇ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.എസ്.കെ.എം.ജെ മുന്‍ പ്രധാനാധ്യാപകന് പി. ഒ. ശ്രീധരന് മാസ്റ്റര്‍ എം.കെ ജിനചന്ദ്രന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയും, അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്തു. മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി. ലക്ഷ്മണന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ദിവ്യ അഗസ്ററിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ എ.സുധാറാണി, കെ.എ ഫിലോമിന,വിജയലക്ഷ്മി, ദിവിജരാജന്‍ മാസ്റ്റര്‍, മീനാക്ഷി, മഹേന്ദ്രകുമാര്‍, ശുഭ സതീഷ്, മാസ്റ്റര്‍ അഭിനവ്, ശരത് റാം എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കുരുന്നുകളുടെ കലാവിരുന്നും അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍