സ്ക്കൂള് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
മീനങ്ങാടി: കാരച്ചാല്‍ ഗവ: യു.പി. സ്കൂള്‍ അറുപത്തി രണ്ടാം വാര്‍ഷികവും മുപ്പത്തിയൊന്ന് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം വിരമിക്കുന്ന അന്നമ്മ ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടത്തി. ഹെഡ്മാസ്റ്റര് സി.യു. ശങ്കരന് സ്വാഗതം ആശംസിച്ച പൊതുപരിപാടിയില്‍ അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന് ചടങ്ങ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.ഐ. പ്രസിഡണ്ട് കെ.എം ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ എം.പി. കുഞ്ഞുമോള്‍ ഉപഹാര സമര്‍പ്പണം നടത്തി. ബിനോ പോള്‍ സ്കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എ.പി. കുര്യാക്കോസ്, സുനിതാ ദാസ് ,സുമാ രാജു,സജി മോള്, സ്കൂള്‍ ലീഡര്‍ കുമാരി. നേഹ ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം.ടി.സരുണ്‍ നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍